---
title: "കല്ലുകളിൽ കൊത്തിയ വിജയനഗര സാമ്രാജ്യത്തിന്റെ ചരിത്രവിസ്മയം തേടി ഒരു യാത്ര"
english_title: "A Journey to Hampi: Tracing the Stone-Carved Legacy of the Vijayanagara Empire"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386569/hampi-vijayanagara-empire-history-trip- new"
published_at: "2026-10-11T14:55:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb59fd8655e_Golden_Sunset_Over_Hampi_Ruins_55.jpg"
keywords: ["Hampi", "VijayanagaraEmpire", "KarnatakaTourism", "TempleArchitecture", "HeritageTravel"]
---

# കല്ലുകളിൽ കൊത്തിയ വിജയനഗര സാമ്രാജ്യത്തിന്റെ ചരിത്രവിസ്മയം തേടി ഒരു യാത്ര

> **Lead Summary:** ചരിത്രസ്മൃതികളും പ്രകൃതിഭംഗിയും ഒരുപോലെ ഇഴചേർന്ന ഹംപി, യാത്രാപ്രേമികളെ ആകർഷിക്കുന്ന കർണാടകയിലെ മനോഹരമായ വിനോദസഞ്ചാര കേന്ദ്രമാണ്. ഒരുകാലത്ത് വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഈ പ്രദേശം ഇന്ന് പുരാതന ക്ഷേത്രങ്ങളിലൂടെയും വിസ്മയിപ്പിക്കുന്ന ശില്പവൈഭവത്തിലൂടെയും കാലം മായ്ക്കാത്ത സുവർണകാലത്തിന്റെ നിശ്ശബ്ദ സാക്ഷിയായി നിലകൊള്ളുന്നു. കേരളത്തിൽ നിന്ന് ട്രെയിൻ മാർഗം തിരഞ്ഞെടുക്കുന്നവർക്ക് ബെംഗളൂരു വഴി ഹംപിക്ക് സമീപമുള്ള ഹൊസപേട്ടെ റെയിൽവേ സ്റ്റേഷനിലെത്താം. അവിടെ നിന്ന് 13 കിലോമീറ്റർ സഞ്ചരിച്ചാൽ ഹംപിയിലെത്താം. ബസ് മാർഗം ബെംഗളൂരു വഴിയാണ് യാത്രയെങ്കിൽ ഏകദേശം 14 മുതൽ 20 മണിക്കൂർ വേണ്ടിവരും.

## Article Content

ചരിത്രസ്മൃതികളും പ്രകൃതിഭംഗിയും ഒരുപോലെ ഇഴചേർന്ന ഹംപി, യാത്രാപ്രേമികളെ ആകർഷിക്കുന്ന കർണാടകയിലെ മനോഹരമായ വിനോദസഞ്ചാര കേന്ദ്രമാണ്. ഒരുകാലത്ത് വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഈ പ്രദേശം ഇന്ന് പുരാതന ക്ഷേത്രങ്ങളിലൂടെയും വിസ്മയിപ്പിക്കുന്ന ശില്പവൈഭവത്തിലൂടെയും കാലം മായ്ക്കാത്ത സുവർണകാലത്തിന്റെ നിശ്ശബ്ദ സാക്ഷിയായി നിലകൊള്ളുന്നു. കേരളത്തിൽ നിന്ന് ട്രെയിൻ മാർഗം തിരഞ്ഞെടുക്കുന്നവർക്ക് ബെംഗളൂരു വഴി ഹംപിക്ക് സമീപമുള്ള ഹൊസപേട്ടെ റെയിൽവേ സ്റ്റേഷനിലെത്താം. അവിടെ നിന്ന് 13 കിലോമീറ്റർ സഞ്ചരിച്ചാൽ ഹംപിയിലെത്താം. ബസ് മാർഗം ബെംഗളൂരു വഴിയാണ് യാത്രയെങ്കിൽ ഏകദേശം 14 മുതൽ 20 മണിക്കൂർ വേണ്ടിവരും.

പ്രധാനമായും കാണേണ്ട സ്ഥലങ്ങൾ

1. വിജയ വിഠല ക്ഷേത്രം

ഹംപിയിലെ ഏറ്റവും ശ്രദ്ധേയമായ ചരിത്രസ്മാരകങ്ങളിൽ ഒന്നാണ് വിജയ വിഠല ക്ഷേത്രം. വിജയനഗര സാമ്രാജ്യത്തിന്റെ വാസ്തുവിദ്യാ മികവും ശില്പചാതുര്യവും വിളിച്ചോതുന്ന ഈ ക്ഷേത്രസമുച്ചയം അതിമനോഹരമായ കൽരഥത്തിന്റെ പേരിലാണ് ഏറെ പ്രശസ്തമായത്. കൊത്തുപണികളാൽ സമ്പന്നമായ തൂണുകളും വിശാലമായ മണ്ഡപങ്ങളും ഇതിന്റെ പ്രത്യേകതയാണ്. സംഗീതത്തൂണുകൾ എന്നറിയപ്പെടുന്ന തൂണുകൾ ഇവിടത്തെ പ്രധാന ആകർഷണമാണ്.

2. ലോട്ടസ് മഹൽ

വിജയനഗര സാമ്രാജ്യത്തിന്റെ ചരിത്രവും കലാഭംഗിയും വിളിച്ചോതുന്ന മനോഹരമായ കൊട്ടാരമാണ് ലോട്ടസ് മഹൽ. വിരിഞ്ഞുനിൽക്കുന്ന താമരപ്പൂവിനോട് സാമ്യമുള്ള രൂപകൽപ്പനയാണ് ഈ പേര് ലഭിക്കാൻ കാരണം. രാജകീയ സമുച്ചയത്തിലെ സെനാന എൻക്ലോഷറിൽ സ്ഥിതി ചെയ്യുന്ന രണ്ടുനില കെട്ടിടമായ ഇതിൽ ഹിന്ദു - ഇസ്‌ലാമിക വാസ്തുശൈലികളുടെ മനോഹരമായ സമന്വയം കാണാം.

3. വിരൂപാക്ഷ ക്ഷേത്രം

തുംഗഭദ്ര നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന പ്രശസ്തമായ പുരാതന ക്ഷേത്രമാണ് വിരൂപാക്ഷ ക്ഷേത്രം. ശിവന്റെ രൂപമായ വിരൂപാക്ഷനാണ് പ്രധാന പ്രതിഷ്ഠ. മനോഹരമായ ഗോപുരങ്ങളും സൂക്ഷ്മമായ ശില്പപ്പണികളും കൊണ്ട് ശ്രദ്ധേയമായ ഈ ക്ഷേത്രത്തിൽ നൂറ്റാണ്ടുകളായി ആരാധന തുടരുന്നു. യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ പ്രധാന ആത്മീയ കേന്ദ്രമാണിത്.

4. മാതംഗ ഹിൽ

ഹംപിയുടെ പ്രകൃതിഭംഗി ആസ്വദിക്കാൻ ഏറ്റവും മികച്ച ഇടമാണ് മാതംഗ ഹിൽ. ഹംപിയിലെ ഏറ്റവും ഉയരമുള്ള കുന്നുകളിലൊന്നായ ഇവിടെ നിന്ന് തുംഗഭദ്ര നദിയും വിരൂപാക്ഷ ക്ഷേത്രവും വിശാലമായ പാറക്കൂട്ടങ്ങളും കാണാം. സൂര്യോദയവും സൂര്യാസ്തമയവും കാണാൻ പറ്റിയ സ്ഥലം കൂടിയാണിത്.

കാലം കാത്തുവെച്ച ചരിത്രശേഷിപ്പുകളിലൂടെയാണ് ഇന്നും ഹംപിയുടെ യഥാർത്ഥ സൗന്ദര്യം നിലനിൽക്കുന്നത്. പാറക്കൂട്ടങ്ങൾക്കിടയിൽ തലയുയർത്തി നിൽക്കുന്ന ക്ഷേത്രങ്ങളും കൊട്ടാരങ്ങളും ഇന്നും വിജയനഗര സാമ്രാജ്യത്തിന്റെ പ്രതാപകാലത്തെ കഥകൾ പറഞ്ഞുകൊണ്ടേയിരിക്കുന്നു

Hampi in Karnataka blends natural beauty with the ruins of the Vijayanagara Empire, making it a compelling destination for history and travel enthusiasts. The article highlights how to reach Hampi from Kerala and lists key attractions such as the Vittala Temple, Lotus Mahal, Virupaksha Temple, and Matanga Hill.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386569/hampi-vijayanagara-empire-history-trip- new)